News One Thrissur
Updates

അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്മി വയോജന ക്ലബ്ബിന് ആദരം.

അരിമ്പൂർ: ഗ്രാമപഞ്ചായത്തിൻ്റെ പ്രഥമ വയോ സൗഹൃദ അവാർഡ് 2025 ന് അർഹമായ ക്യാപ്റ്റൻ ലക്ഷ്മി വയോജന ക്ലബ്ബിന് ആദരം. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ അധ്യക്ഷയായി. പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ. ഉണ്ണികൃഷ്ണൻ, വയോജന ക്ലബ്ബ് കോഡിനേറ്റർ കെ.ആർ.സുകുമാരൻ, സെക്രട്ടറി ലില്ലി റാഫേൽ, പ്രസിഡൻ്റ് സുകുമാരൻ കടുവാതുക്കൽ, വാർഡംഗം സലിജ സന്തോഷ്, പഞ്ചായത്ത് വികസന സമിതി മെമ്പർ കെ.ആർ. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.

Related posts

തൃശൂര്‍ കോര്‍പ്പറേഷന്‍ കൗൺസിൽ യോഗത്തിനിടെ ഇടതുപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധം; അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Sudheer K

അരിമ്പൂരിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്`

Sudheer K

ബിജെപി അന്തിക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.

Sudheer K

Leave a Comment

error: Content is protected !!