News One Thrissur
Updates

ഫെഡറേഷൻ കപ്പ് വോളീബോൾ ചാമ്പ്യൻഷിപ്പ് ജനുവരിയിൽ തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിൽ

തൃപ്രയാർ : ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം തൃപ്രയാർ സ്പോർട്സ് & ഗെയിംസ് അസോസിയേഷൻ്റെ നേത്യത്വത്തിൽ 2026 ജനുവരിയിൽ തൃപ്രയാർ ഇൻഡോർ ‌സ്റ്റേഡിയത്തിൽ ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് വേദി യൊരുങ്ങുന്നു.

വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേത്യത്വത്തിലുള്ള ഔദ്യോഗിക ചാമ്പ്യൻഷിപ്പാണ് ഫെഡറേഷൻ കപ്പ്. ഇന്ത്യയുടെ വിവിധ സോണുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെടുന്ന പന്ത്രണ്ട് മികച്ച ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. എട്ട് പുരുഷ ടിമുകളും 4 വനിത ടീമുകളും. 2003-ലാണ് അവസാനമായി ഫെഡറേഷൻ കപ്പ് ചാമ്പ്യൻഷിപ്പ് കേരളത്തിൽ വന്നിട്ടുള്ളത്.

ടി.എസ്.ജി.എ. ഇൻഡോർ സ്‌റ്റേഡിയത്തിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ ചെയർമാൻ ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. പനമ്പിള്ളി ശശിധരൻ, ജോഷി ജോർജ്ജ്, സി.ജി. അജിത്‌കുമാർ, ടി.ആർ. ദില്ലിരത്നം, ശിവൻ കണ്ണോളി, പി.എം. അഹമ്മദ്, പി.ആർ. താരാനാഥൻ, പി.കെ. സുഭാഷ്‌ചന്ദ്രൻ, സി.എം. നൗഷാദ്, ടി.യു. സുഭാഷ്‌ചന്ദ്രൻ, ഡാലി ജെ. തോട്ടുങ്ങൽ, പ്രൊഫ. വി.കെ. സരസ്വതി തുടങ്ങിയ വർ സംസാരിച്ചു. ടി.എൻ. പ്രതാപൻ ചെയർമാനും, സി.ജി. അജിത്‌കുമാർ കൺവീനറും, ടി.ആർ. ദില്ലിരത്നം ട്രഷററുമായി വിപുലമായ സംഘാടകസമിതിയും സബ് കമ്മിറ്റികളും രൂപീകരിച്ചു

Related posts

എടമുട്ടം ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാൾ ജനുവരി 3, 4 തിയ്യതികളിൽ

Sudheer K

മണലൂരിൽ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും, സ്ഥാനാർത്ഥി സംഗമവും

Sudheer K

തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മികച്ച വിദ്യാലയമായി സെൻ്റ് ജെമ്മാസ് മനക്കൊടി

Sudheer K

Leave a Comment

error: Content is protected !!