News One Thrissur
Updates

മതിലകത്ത് നിന്ന് മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു

മതിലകം: ബസ് സ്റ്റാൻഡിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. ബസ് സർവീസിൻ്റെ ഫ്ലാഗ് ഓഫ് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. മതിലകത്ത് നിന്ന് എല്ലാ ദിവസവും രാവിലെ ഏഴിനും മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ച് മതിലകം സെന്ററിലേക്ക് വൈകീട്ട് അഞ്ചിനുമാണ് ബസ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

മെഡിക്കൽ കോളേജിലേക്ക് പോകുന്ന രോഗികളുടെ നീണ്ട നാളത്തെ ആവശ്യം പരിഗണിച്ച് സ്പെഷ്യൽ പെർമിഷൻ വാങ്ങിച്ചാണ് മെഡിക്കൽകോളേജിലെ ടോക്കൺ കൗണ്ടറിന്റെ അടുത്തുവരെ ബസ് എത്തുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന്  ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു.

മതിലകം ഗ്രാമപഞ്ചായത് പരിസരത്ത് നടന്ന ചടങ്ങിൽ മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി എസ് രാജു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, വാർഡ് മെമ്പർ പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.

Related posts

ബിജു അന്തരിച്ചു

Sudheer K

ബൈക്കപകടത്തിൽ പരിക്കേറ്റ എളവള്ളി സ്വദേശിയായ യുവാവ് മരിച്ചു

Sudheer K

തൃശ്ശൂരിൽസെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Sudheer K

Leave a Comment

error: Content is protected !!