News One Thrissur
Updates

നാടകരാവിൽ കുട്ടികളോട് സംവദിച്ച് സത്യൻ അന്തിക്കാട്

അന്തിക്കാട്: കെ.ജി.എം എൽപി സ്കൂളിൽ കുട്ടികൾക്കായി “ഗോയ്ഥേ” എന്ന പേരിൽ നാടകരാവ് നടത്തി. ഒന്നു മുതൽ നാലാംക്ലാസ് വരെയുള്ള നൂറ്റിയൊന്ന് കുട്ടികളാണ് നാടകത്തിൻ്റെ കലാപരമായ മൂല്യങ്ങൾ അനുഭവിച്ചറിഞ്ഞത്.

നാടക വേദിയിൽ അറിഞ്ഞിരിക്കേണ്ട താളബോധം, പാട്ട്, കഥ, കഥാപാത്രങ്ങൾ അങ്ങനെ ഒരേ തലതലത്തിലും സ്പർശിച്ചായിരുന്നു കുട്ടികൾ തങ്ങളുടെ കലാഭിരുചികൾ പുറത്തെടുത്തത്. വൈശാഖ് അന്തിക്കാടിൻ്റെ നേതൃത്വത്തിലായിരുന്നു കുട്ടികൾക്ക് നാടക പരിശീലനം. ഉച്ചക്ക് തുടങ്ങി അടുത്ത ദിവസം ഉച്ചവരെയായരുന്നു ക്യാമ്പ്. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒക്കെ രാത്രി സ്കൂളിൽ തന്നെ തങ്ങി ആട്ടവും പാട്ടുമൊക്കയായി വേറിട്ട തലത്തിലായിരുന്നു നാടകരാവിൻ്റെ ഒരുക്കങ്ങൾ.വൈകീട്ട് വിദ്യാർത്ഥികൾക്കൊപ്പം സംവദിക്കാനായി സംവിധായകൻ സത്യൻ അന്തിക്കാടുമെത്തി. ബാല്യകാലം മുതൽ സിനിമാ മേഖലയിലേക്ക് തൻ്റെ മനസ് ചാഞ്ചാടി കൊണ്ടിരുന്ന കാര്യങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവച്ചു. പ്രധാനാധ്യാപകൻ ജോഷി ഡി. കൊള്ളന്നൂർ, പിടിഎ പ്രസിഡൻ്റ് ലിയോ, വൈസ് പ്രസിഡൻ്റ് അജീഷ, എംപിടിഎ പ്രസിഡൻ്റ് സൗമ്യ, കോഡിനേറ്റർ സിന്ധു എന്നിവർ നേതൃത്വം നൽകി.

Related posts

ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തിൽ മോഷണം.

Sudheer K

കയ്പമംഗലത്ത് യു ഡി എഫ് സ്ഥാനാർത്ഥി ടി.എം. നാസർ പത്രിക സമർപ്പിച്ചു

Sudheer K

ദേശീയപാതയിൽ എട്ട് ഫുട് ഓവർ ബ്രിഡ്ജുകൾ അനുവദിച്ചു

Sudheer K

Leave a Comment

error: Content is protected !!