മുറ്റിച്ചൂർ: കൊട്ടാര പറമ്പിനു സമീപത്തെ തൈവളപ്പിൽ പുഷ്പാംഗദൻ്റെ വീട്ടിൽ അഞ്ജാത ജീവിയുടെ ആക്രമണത്തിൽ എട്ട് കോഴികൾ ചത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നല്ല സുരക്ഷയുള്ള കൂട്ടിലാണ് കോഴികളെ പാർപ്പിച്ചിരുന്നത്. പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് 8 കോഴികളും ചത്ത നിലയിൽ കണ്ടത്. വീട്ടിൽ വളർത്തിയിരുന്ന 7 മുട്ടക്കോഴികളും 1 പൂവൻ കോഴിയുമാണ് കൂട്ടിൽ ഉണ്ടായിരുന്നതെന്ന് ഉടമ പുഷ്പാംഗദൻ പറഞ്ഞു.
previous post
