News One Thrissur
Updates

തൃപ്രയാർ നാടകവിരുന്നിന് നാളെ തുടക്കമാകും

തൃപ്രയാർ: 12 ദിവസങ്ങളിലായി നടക്കുന്ന 26 -മത് തൃപ്രയാർ നാടകവിരുന്ന് സെപ്റ്റംബർ 21 ന് തൃപ്രയാർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ അരങ്ങേറും. എല്ലാദിവസവും വൈകിട്ട് ഏഴുമണിക്കാണ് നാടക അവതരണം തൃപ്രയാർ ജംഗ്ഷനിലെ നാസ് കോംപ്ലക്സിലുള്ള നാടകവിരുന്ന് സംഘാടക സമിതി ഓഫീസിൽ നിന്നും കാണികൾക്ക് പ്രവേശന പാസ് വാങ്ങാവുന്നതാണ് . 21നു കൊല്ലം അനശ്വരയുടെ ‘ആകാശത്തൊരു കടൽ”, 22 ന് അമ്പലപ്പുഴ സാരഥിയുടെ ‘നവജാതശിശു വയസ്സ് 84’ ,23 ന് കായംകുളം പീപ്പിൾസിന്റെ ‘അങ്ങാടി കുരുവികൾ’, 24 ന് പത്തനാപുരം ഗാന്ധിഭവൻ തിയറ്റർ ഇന്ത്യയുടെ ‘ഗാന്ധി,’ 25 ന് കാഞ്ഞിരപ്പിള്ളി അമലയുടെ “ഒറ്റ’, 26 ന് വള്ളുവനാട് നാദത്തിന്റെ ‘കാഴ്ചബംഗ്ലാവ്’,27 ന് തിരുവനന്തപുരം അമ്മ തിയറ്റർ പീപ്പിൾസിന്റെ ‘ഭഗത് സിംഗ് പുലിമട പി .ഓ കൊല്ലം, 28 ന് ഡ്രീം കേരളയുടെ ‘അകത്തേക്ക് തുറന്നിട്ട വാതിൽ’, 29 ന് തിരുവനന്തപുരം സൗപർണികയുടെ ‘ താഴ് വാരം’, 30 ന് വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊ രാൾ’ ഒക്ടോബർ ഒന്നിന് കോഴിക്കോട് സങ്കീർത്തനയുടെ “കാലം പറക്ക്ണ്’, 2 ന് തിരുവനന്തപുരം സംഘകേളിയുടെ “ലക്ഷ്മണരേഖ” എന്നീ നാടകങ്ങളാണ് ഇത്തവണ നാടകവിരുന്നിൽ അരങ്ങേറുക ഒക്ടോബർ ഒന്നിന് വൈകിട്ട് 6 30ന് പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ദേശീയ പുരസ്കാരം നേടിയ സിനിമാതാരം വിജയരാഘവന് സ്വീകരണം നൽകും സിനിമാതാരം ജോജു ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ നാടകവിരുന്ന് ചെയർമാൻ ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, ജനറൽ കൺവീനർ കെ .വി രാമകൃഷ്ണൻ, രക്ഷാധികാരി എം. ആർ ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ. ആർ. മധു, അക്കമഡേഷൻ കമ്മിറ്റി ചെയർമാൻ കെ. വി .സദാശിവൻ അർച്ചന, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Related posts

പടിയം, പെരിങ്ങോട്ടുകര കിഴക്കുംമുറി, വടക്കുംമുറി വില്ലേജുകളിൽ വില്ലേജ് ഓഫീസർമാരില്ല: ജനം ദുരിതത്തിൽ

Sudheer K

ഹോട്ടലിൽ ബിയർ കഴിക്കാൻ സമ്മതിച്ചില്ല; മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം.

Sudheer K

കാഞ്ഞാണി ബസ് സ്റ്റാൻ്റ് തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം.

Sudheer K

Leave a Comment

error: Content is protected !!