News One Thrissur
Updates

പുള്ള് പാടത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു.

മനക്കൊടി : പുള്ള് – മനക്കൊടി പാടത്ത് കെ. എൽ. ഡി. സി. യുടെ കാഞ്ഞാണി കനാലിൽ മൃതദേഹം കണ്ടെത്തി. പൂത്തോൾ മാടമ്പി ലയ്നിൽ ശങ്കരൻതടത്തിൽ ഷാജി (67) യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് കനാലിൽ മൃതശരീരം കണ്ടെത്തിയത്. കനാലിലെ ചണ്ടിയിൽ പുതഞ്ഞ് കിടന്നിരുന്ന മൃതശരീരം രാവിലെ നടക്കാനെത്തിയ വഞ്ചി സർവീസ് നടത്തുന്നവരാണ് കണ്ടത്. മൃതശരീരം നാട്ടിക അഗ്നി രക്ഷാ സേന വിഭാഗമാണ് കരയ്ക്ക് കയറ്റിയത്, അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: അംബിക മക്കൾ: മേഘ, വർഷ. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് വടൂക്കര ശ്മശാനത്തിൽ

Related posts

എടമുട്ടത്ത് ദേശീയപാതയിൽ വാഹനാപകടം; മധ്യവയസ്കൻ മരിച്ചു

Sudheer K

തൃപ്രയാർ നാടകവിരുന്ന്; പ്രവേശന പാസ് പ്രകാശനം ചെയ്തു

Sudheer K

റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!