News One Thrissur
Updates

റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു.

പുതുക്കാട് : നന്തിക്കര സെന്ററിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്‌ടു വിദ്യാർത്ഥിനി മരിച്ചു.പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനൻ്റെ മകൾ 17 വയസുള്ള വൈഷ്‌ണ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരക്കായിരുന്നു അപകടo. ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷൻ സെന്ററിലേക്ക് പോകാൻ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോയിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരു ന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിക്കപ്പിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Related posts

നാട്ടികയിൽ വാഹനാപകടം: ചളിങ്ങാട് സ്വദേശി മരിച്ചു

Sudheer K

ചന്ദ്രശേഖരൻ അന്തരിച്ചു.

Sudheer K

പത്മജ വേണുഗോപാൽ കോൺഗ്രസ്സിലേക്ക് തിരികെയെത്തുന്നു?; നാളെ രാജി നൽകും

Sudheer K

Leave a Comment

error: Content is protected !!