കണ്ടശ്ശാംകടവ്: ചീഫ് മിനി സ്റ്റേഴ്സ് ട്രോഫി യ്ക്ക് വേണ്ടി നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവത്തിൻ്റെ ഭാഗമായി കൈ കൊട്ടിക്കളി നടന്നു. ബെസ്റ്റ് നൈബേഴ്സ്, മിത്ര, നന്ദനം ചാത്തം കുളങ്ങര, അഖില മാമ്പുള്ളി , നർത്തന നടുവിൽക്കര,അച്ഛനും മക്കളും എന്നീ ടീമുകൾ പരിപാടി അവതരിപ്പിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. വി എൻ സുർജിത്ത് അധ്യക്ഷനായി. കെ. വി. വിനോദൻ, സിമി പ്രദീപ്, ധർമ്മൻ പറത്താട്ടിൽ എന്നിവർ പ്രസംഗിച്ചു.
ബുധനാഴ്ച വൈകിട്ട് ഏഴിന് തൃശൂർ കേളി ഓർക്കസ്ട്രയുടെ ഗാനമേള നടക്കും.
