News One Thrissur
Updates

ചേർപ്പിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ.

ചേർപ്പ്: പണം ആവശ്യപ്പെട്ട് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച മൂന്ന് പേരെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. മണ്ണുത്തി മുളയം സ്വദേശി പൂങ്കുന്നം വീട്ടിൽ സഫൽഷാ (19), നടത്തറ കൊഴുക്കുള്ളി സ്വദേശി മൂർക്കനിക്കര വീട്ടിൽ സഞ്ജയ് (22), ചൊവ്വൂർ സ്വദേശി പൊന്നൂർ വീട്ടിൽ ബിഷ്ണു (22 എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പിള്ളിശേരി സ്വദേശിയായ 21 കാരനാണ് ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ച പകൽ മൂന്നരയോടെ പെരുമ്പിള്ളിശ്ശേരി പെട്രോൾ പമ്പിന് സമീപമാണ് സംഭവമുണ്ടായത്. നടന്നുപോവുകയായിരുന്ന യുവാവിനെ തടഞ്ഞ് നിർത്തി 500 രൂപ ആവശ്യപ്പെടുകയും പണമില്ല എന്നറിയിച്ചപ്പോൾ ആക്രമിക്കുകയുമായിരുന്നു. പ്രതികൾ വിവിധ സ്റ്റേഷനുകളിലായി

സ്ത്രീയെ ആക്രമിക്കൽ, പോക്സോ, ലഹരി ഉപയോഗം എന്നീ കേസുകളിലെ പ്രതികളാണ്. ചേർപ്പ് പൊലീസ് സബ് ഇൻസ്പെക്ടർ കെ എസ് സുബിന്ദ്, സിപിഒ മാരായ ഇ എച്ച് ആരിഫ്, ഇ എസ് ജീവൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related posts

തൃപ്രയാർ ക്ഷേത്രത്തിൻ്റെ മീനൂട്ട് കടവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

Sudheer K

അന്തിക്കാട് മുള്ളൻപന്നിയെ ചത്ത നിലയിൽ കണ്ടെത്തി.

Sudheer K

വൈദ്യുത ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര സമർപ്പണം നടത്തി.

Sudheer K

Leave a Comment

error: Content is protected !!