News One Thrissur
Updates

വൈദ്യുത ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര സമർപ്പണം നടത്തി.

ഗുരുവായൂർ: ഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപപ്രഭയിലായി. ഭക്ത മനസ്സുകളിൽ ആനന്ദാനുഭവമായി പുതിയ വൈദ്യുത ദീപവിതാനം മന്ത്രി കെ.ബി ഗണേഷ് കുമാർ സമർപ്പിച്ചു. ദേവസ്വം കമ്മീഷണറും വകുപ്പ് സെക്രട്ടറിയുമായ എം.ജി രാജമാണിക്യം ഐ.എ.എസ്, ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ദേവസ്വം ഭരണസമിതി അംഗം കെ.എസ് ബാലഗോപാൽ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ, എ.ഡി.ജി.പി അജിത് കുമാർ, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും കൊടിമരത്തിന് ചുറ്റും വെളിച്ചം നിർലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയിൽ നിന്നും ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായി പുതിയ ദീപവിതാനം ഒരുക്കിയിട്ടുള്ളത്.പുതിയ ദീപ വിതാനം 8. 77 ലക്ഷം രൂപ ചെലവഴിച്ചാണ് സ്ഥാപിച്ചത്. പ്രവൃത്തി നിർവ്വഹിച്ച ആലുവ എസ് ആൻഡ് എസ് ഇലക്ട്രിക്കൽസ് സ്ഥാപനത്തിലെ ജീവനക്കാർക്ക് മന്ത്രി ഉപഹാരങ്ങൾ നൽകി. ദേവസ്വം ഇലക്ട്രിക്കൽ വിഭാഗമായിരുന്നു പ്രവൃത്തിയുടെ മേൽനോട്ടം നിർവ്വഹിച്ചത്.

Related posts

തെക്കേ ഗോപുരനട തള്ളിത്തുറന്ന് എറണാകുളം ശിവകുമാർ; തൃശൂർ ഇനി പൂര ലഹരിയിൽ

Sudheer K

നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

Sudheer K

മിൽമയുടെ പാൽ വണ്ടി അപകടത്തിൽപ്പെട്ടു; 700ലിറ്റർ പാൽ റോഡിൽ ഒഴുകിപ്പോയി.

Sudheer K

Leave a Comment

error: Content is protected !!