തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൻ്റെ മീനൂട്ട്കടവ് പരിസരത്ത് നാട്ടിക എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സി. സി മുകുന്ദൻ എംഎൽഎ നിർവഹിച്ചു.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം മാനേജർ മനോജ്.കെ.നായർ മുഖ്യാതിഥിയായി. പഞ്ചായത്തംഗങ്ങളായ സി.എസ്. മണികണ്ഠൻ, നികിത. പി. രാധാകൃഷ്ണൻ, ഐഷാബി അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.
