ചേർപ്പ്: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ തൃശൂർ റൂറൽ ജില്ലാതല എസ്.പി.സി. ദിനാഘോഷവും സെറിമോണിയൽ പരേഡും ചേർപ്പ് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്റ്റി സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു
യുവജനകാര്യ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെ യ്തു . ഗീതാ ഗോപി എംഎൽഎ അധ്യക്ഷത വഹിച്ചു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം, അഡീഷണൽ എസ്പി വി. എ. കൃഷ്ണദാസ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല അമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജോ ജോർജ്, ചേർപ്പ് സി.ഐകെ. എൻ. മനോജ്, ജില്ലാ പഞ്ചായത്ത് അംഗം സി. കെ. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി പ്രദീപ്, ജയശ്രീ ഷാജൻ, പ്രീതി വർഗീസ്, എം. ജി. ബബ്ലി ഗിരിജൻ, ലില്ലി ജോസ്, എം എസ് അലക്സി, എന്നിവർ പ്രസംഗിച്ചു
തൃശൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സെറിമോണിയൽ പരേഡും നടന്നു. 420 കേഡറ്റുകൾ പങ്കെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ എച്ച്.ഡി പി എച്ച് എസ് എടതിരിഞ്ഞി (ഒന്നാം സ്ഥാനം) പെൺകുട്ടികളുടെ വിഭാഗത്തിൽ സെൻ്റ് സെബാസ്റ്റ്യൻ കുട്ടിക്കാട് (ഒന്നാം സ്ഥാനം) ലഭിച്ചു
ഒ. എൽ എഫ് ജി.എച്ച്. എസ് എസ് മതിലകംനയിച്ച ബാൻഡ് പ്ലാട്ടുണിന് പുരസ്ക്കാരവും നൽകി
