News One Thrissur
Updates

തൃപ്രയാറിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്

തൃപ്രയാർ: ഫെഡറൽ ബാങ്കിന് മുൻവശം ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനും കാൽ നട യാത്രക്കാരിക്കും പരിക്കേറ്റു. കുന്നംകുളം സ്വദേശി വേലായുധൻ മകൻ പ്രണവ് (30), പെരിങ്ങോട്ടുകര സ്വദേശിനി അന്താറത്തറ വീട്ടിൽ ഷിഹാബ് ഭാര്യ സീനത്ത്(46) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും തൃപ്രയാർ ആക്ടസ് പ്രവർത്തകർ തൃശ്ശൂർ ദയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. കണ്ടെയ്നർ ബൈക്കിലും ബൈക്ക് കാൽ നടക്കാരിയേയും ഇടിക്കുകയായിരുന്നു.

Related posts

ചന്ദ്രൻ അന്തരിച്ചു.

Sudheer K

നിയുക്ത ശബരിമല മേൽശാന്തി മണലൂരിൽ ക്ഷേത്രദർശനം നടത്തി

Sudheer K

കയ്പമംഗലത്ത് ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!