News One Thrissur
Updates

നിയുക്ത ശബരിമല മേൽശാന്തി മണലൂരിൽ ക്ഷേത്രദർശനം നടത്തി

കാഞ്ഞാണി: മണലൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ
നിയുക്ത ശബരിമല മേൽശാന്തി ഏറന്നൂർ മന പ്രസാദ് നമ്പൂതിരിയെ ക്ഷേത്രം തന്ത്രി കല്ലേലി താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു.ദേവസ്വം മാനേജർ പി. രാജേന്ദ്രൻ,ക്ഷേത്രം തന്ത്രി , ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് സുധീർ പൊറ്റക്കാട്ട്, മണലൂർ എൻ എസ്എസ് കരയോഗം പ്രസിഡന്റ് പി.രാധാകൃഷ്ണൻ എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നിയുക്ത മേൽശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വീകരണ ചടങ്ങിന് ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിൽ സന്നിഹിതരായിരുന്നു.

Related posts

വർഗീസ് അന്തരിച്ചു.

Sudheer K

വയോധികനെ വീട്ട് മുറ്റത്തെ കിണറിൻ്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

ചില്ലി ചിക്കനിൽ സോസ് കൂടിയെന്ന് പറഞ്ഞ് തളിക്കുളത്ത് ഹോട്ടൽ ജീവനക്കാരന് മർദ്ദനം

Sudheer K

Leave a Comment

error: Content is protected !!