News One Thrissur
Updates

വയോധികനെ വീട്ട് മുറ്റത്തെ കിണറിൻ്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാടാനപ്പള്ളി : വയോധികനെ വീട്ട് മുറ്റത്തെ കിണറിൻ്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നടുവിൽക്കര ജുമാ മസ്ജിദിന് വടക്ക് വാടകക്ക് താമസിക്കുന്ന മണപ്പാട് കിളിയാടൻ വാസുദേവൻ (75) ആണ് മരിച്ചത്. കൂലി പണിക്കാരനാണ്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം അഴിച്ചു മാറ്റിയത്. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ :അമ്മിണി. മക്കൾ :രവി , രാജേഷ്, രജനി, രഞ്ജിത്ത്. മരുമക്കൾ: വത്സല , നീതു . പ്രസാദ്, മിനി .

Related posts

ചേർപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു

Sudheer K

തേവരുടെ കവാടവും ദീപസ്തംഭവും സാമൂഹ്യ വിരുദ്ധർ ചെളിവാരിത്തേച്ച സംഭവം: തൃപ്രയാറിൽ നാമജപ പ്രതിഷേധം

Sudheer K

തളിക്കുളത്ത് സി. പി. എമ്മിന് റിബൽ

Sudheer K

Leave a Comment

error: Content is protected !!