ചേർപ്പ് : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കൽ പാലിശ്ശേരി കോലോത്ത് വളപ്പിൽ വീട്ടിൽ ശ്രീഹരി (18) യെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചേർപ്പ് പോലീസ് സബ് ഇൻസ്പെക്ടർ കെ.എസ്. സുബിന്ദ്, ജി.എസ്.ഐ. എം. എസ് ഷാജി,.സി.പി.ഒ മാരായ സിന്റി, ശരത്ത് കുമാർ, സുധിൻ, ഷിബിൻ, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
