തിരുവനന്തപുരം : സർക്കാരിന്റെ ഓണസമ്മാനമായി രണ്ട് ഗഡു ക്ഷേമ പെൻഷൻ 3200 രൂപ വിതരണം ചെയ്യും . ക്ഷേമപെൻഷൻ വിതരണത്തിന് 1,679 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ശനിയാഴ്ച മുതൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.
