News One Thrissur
Updates

ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയും കാർ തല്ലിപ്പൊളിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.

അന്തിക്കാട്: വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയുടെ മാതാപിതാക്കളെ ആക്രമിച്ച് മാനഹാനി വരുത്തുകയും കാർ തല്ലിപ്പൊളിക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ.തളിക്കുളം കച്ചേരിപ്പടി സ്വദേശി കുന്നത്ത്പറമ്പിൽ വീട്ടിൽ ഷക്കീറിനെയാണ് (32 ) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ഷക്കീറിൻ്റെ ഭാര്യ താമസിക്കുന്ന പുത്തൻപീടികയിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇടി വളകൊണ്ട് ഷക്കീർ ഭാര്യയുടെ അമ്മയേയും അച്ഛനേയും ആക്രമിച്ചത്. മാനഹാനി വരുത്തുകയും വീട്ടിലുണ്ടായിരുന്ന മറ്റ് സ്ത്രീകളെയും അസഭ്യം പറയുകയും വീട്ടിലുണ്ടായിരുന്ന കാർ തല്ലിപ്പൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്യുകയായിരുന്നു. ഷക്കീറിൻ്റെ ഭാര്യയുടെ അമ്മയുടെ പരാതിയിൽ അന്തിക്കാട് പൊലീസാണ് കേസെടുത്തത്. യുവതി ഷക്കീറുമായി വേർപിരിഞ്ഞ് കഴിയുന്നതിന്റെ വൈരാഗ്യത്താലാണ് ആക്രമണം നടത്തിയത്.

അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സരിൻ, എസ്.ഐ അഫ്സൽ, ജി.എസ്.ഐ സജീവ്, ജി.എ.എസ്.ഐ ബിനു തോമസ്, ജി.എസ്.സി.പി.ഒ ഷാനവാസ്, സി.പി.ഒ ഷാജഹാൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

പാവറട്ടിയിൽ പുഴയിൽ നിന്ന് മണൽ എടുക്കുന്നത് അശാസ്ത്രീയമാണെന്ന പരാതിയിൽ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

Sudheer K

യുഡിഎഫ് അന്തിക്കാട് പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Sudheer K

പെരിങ്ങോട്ടുകര സ്വദേശി അബൂദാബിയിൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!