കയ്പമംഗലം: ചളിങ്ങാട് എംഡിഎംഎയുമായി യുവാവിനെ പോലീസ് പിടി കൂടി. ചളിങ്ങാട് പള്ളിനട സ്വദേശി പുന്നക്കതറ വീട്ടിൽ രതീഷ് (44) നെയാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 0.79 ഗ്രാം എംഡിഎംഎ സഹിതം ചളിങ്ങാട് നിന്നും കയ്പമംഗലം പോലീസ് പിടികൂടിയത്. റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും തൃശ്ശൂർ റൂറൽ പോലിസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
പരാതി ലഭിച്ചതിനെ തുടർന്ന് കുറച്ച് നാളുകളായി ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. 2024ലും രതീഷിനെ എംഡിഎംഎ യുമായി പോലിസ് പിടികൂടിയിരുന്നു.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു.ആർ, തൃശ്ശൂർ റൂറൽ ഡാൻസാഫ് എസ്.ഐ. പ്രദീപ് സി.ആർ, എ.എസ്.ഐ ലിജു ഇയ്യാനീ, എസ്.സി.പി.ഒ. ബിജു, സി.പി.ഒ മാരായ നിഷാന്ത്, സുർജിത്, കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ മുഹമ്മദ് സിയാദ്, എസ്.സി.പി.ഒ. ജോതിഷ്, സി.പി.ഒ മാരായ രജനീഷ്, ഫാറൂക്ക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
