തൃശ്ശൂര്‍: നഗരത്തിൽ കനത്തമഴയ്ക്ക് ഇടയില്‍ റോഡ് ടാറിങ്ങ്. കോരിച്ചൊരിയുന്ന മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂര്‍ കോര്പ്പറേഷന് പരിധിയിലുള്ള മാരാർ റോഡിൽ ടാറിങ്ങ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിങ്ങ് നിര്‍ത്തിവെക്കാന്‍ തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് നിര്‍ദേശം നല്കി. നിര്‍ത്തിപ്പോടോ, ഈ കനത്ത മഴയത്താണോ ടാറിങ്ങ്, ചാട്ടാവാര്‍ കൊണ്ടടിക്കണം’ എന്നെല്ലാം ചീത്തവിളിക്കുന്നതും പ്രചരിച്ച ദൃശ്യത്തിലുണ്ട്.
കഴിഞ്ഞ ഏതാനും ദിവസം തൃശ്ശൂരില്‍ കനത്ത വെയിലായിരുന്നു. ഈ ഘട്ടത്തിലൊന്നും ഇവിടെ ടാറിങ്ങ് പ്രവൃത്തികള്‍ക്കായി ആരും എത്തിയിരുന്നില്ല. ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ് ജില്ലയിലെങ്ങും. കൂടാതെ ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ടുമാണ്. ഇതിനിടയിലാണ് ടാറിംഗ് പ്രവർത്തനങ്ങൾ നടത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിനും ഒപ്പം പരിഹാസ്യത്തിനും ഇടയാക്കിയത്.
