തൃപ്രയാർ: എളേടത്ത് പാണ്ടൻകുളങ്ങര ഭഗവതി ക്ഷേത്രത്തിൻറെ ചുറ്റമ്പലത്തിനുള്ളിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ പെരിങ്ങോട്ടുകര സ്വദേശി അറക്കൽ വീട്ടിൽ ഷിബു (48) വിനെയാന്ന് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. ഖ്യാഴാഴ്ച രാത്രിയാണ് മോഷണം.
ഷിബു വാടാനപ്പള്ളി, വലപ്പാട്, മതിലകം പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും, ആറ് മോഷണക്കേസുകളിലും, പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലും ഉൾപ്പെടെ എട്ട് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, സബ് ഇൻസ്പെക്ടർ ആൻറണി ജിമ്പിൾ, ജി.എസ്.സി.പി.ഒ മാരായ സന്ദീപ്, സോഷി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
