അന്തിക്കാട്: ദി അന്തിക്കാട്സ് യുഎഇ അസോസിയേഷൻ 33ാം വാർഷികത്തിൻ്റെ ഭാഗമായി കുടുംബ സംഗമം നടത്തി. തിരക്കഥാകൃത്തും സിനിമ നടനുമായ സജിൻ ചെറുകയിൽ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ കൺവീനർ ജിനേഷ് മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാജീവ് സുകുമാരൻ, ജോ. കൺവീനർ സക്കീർ ഹുസൈൻ പതി പറമ്പത്ത്, എൻടിസി ഗ്രൂപ്പ് മാനേജർ പി. ഗിരീഷ് കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷാജി കളരിക്കൽ, വനിത കമ്മിറ്റി കൺവീനർ ജലജ സോമൻ, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ ഷൈനി പ്രദീപ് കുമാർ, ഓഫീസ് സെക്രട്ടറി യതീന്ത്രൻ തണ്ടിയേക്കൽ എന്നിവർ സംസാരിച്ചു. കുടുംബാഗങ്ങൾ അവതരിപ്പിച്ച വിവിധ പരിപാടികളും സാക്സോഫോൺ കലാകാരൻ കിഷോർകുമാർ അന്തിക്കാട്, വയലാർ ഫൗണ്ടേഷൻ അന്തിക്കാട് കലാകാരൻമാർ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു.
previous post
