News One Thrissur
Updates

പുത്തൻപീടികയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു.

പുത്തൻപീടിക: ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. പുത്തൻപീടിക അകായ് റോഡിൽ വള്ളോപ്പുള്ളി ശിവരാമൻ (73) ആണ് മരിച്ചത്. പുത്തൻപീടിക സെൻ്റ് ജോസഫ് പന്തൽ വർക്ക്സിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച്ച വൈകീട്ട് 7 ന് പാദുവ ആശുപത്രി റോഡ് ജംഗ്ഷനിൽ കൂടി നടന്നു പോകുകയായിരുന്ന ശിവരാമനെ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശിവരാമൻ വ്യാഴാഴ്ച രാത്രി മരിച്ചു. ആലപ്പാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നടത്തും.

Related posts

സബ്ജില്ലാതല മേളകളിൽ ഹൈസ്കൂൾ അന്തിക്കാടിന് ഓവറോൾ വിജയം

Sudheer K

തെങ്ങിനു മുകളിൽ കുടുങ്ങിയ ചെത്ത് തൊഴിലാളിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Sudheer K

അനധികൃത മീന്‍പിടിത്തം : നാല് ബോട്ടുകള്‍ പിടിച്ചെടുത്തു

Sudheer K

Leave a Comment

error: Content is protected !!