News One Thrissur
Updates

സബ്ജില്ലാതല മേളകളിൽ ഹൈസ്കൂൾ അന്തിക്കാടിന് ഓവറോൾ വിജയം

വിവേകോദയം എച്ച് എസ് എസിലും C.M.S. ലുമായി നടന്ന ശാസ്ത്ര ഗണിത സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിൽ ഹൈസ്കൂൾ അന്തിക്കാടിന് ഓവറോൾ നേട്ടം. എച്ച്. എസ് വിഭാഗം പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ഒന്നാംസ്ഥാനവും യു.പി.വിഭാഗം രണ്ടാംസ്ഥാനവും യു. പി.സയൻസ് , എച്ച്. എസ് സോഷ്യൽ സയൻസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും കൈവരിച്ചു. വിദ്യാലയത്തിന് പ്രവൃത്തി പരിചയ വിഭാഗത്തിൽ സ്പെഷ്യലിസ്റ്റ് അധ്യാപിക ഇല്ലാതിരുന്നിട്ടു കൂടിയാണ് ഈ വിജയം .കൂടാതെ എച്ച്. എസ്. ഗണിതം, സയൻസ മറ്റ് യു.പി. വിഭാഗങ്ങളിലും വിവിധമൽസരങ്ങളിൽ മികച്ച വിജയം തന്നെ കൈവരിച്ചു. പ്രധാന അധ്യാപകൻ വി.ആർ.വിനോദ് മാസ്റ്ററും അധ്യാപകരും പി.ടി.എ. എം.പി .ടി.എ. അംഗങ്ങളും ഓവറോൾ ട്രോഫികൾ ഏറ്റുവാങ്ങി

Related posts

നാട്ടികയിൽ 10 വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Sudheer K

കലാഭവൻ നവാസിൻ്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു; പോസ്റ്റുമോർട്ടം ഇന്ന്

Sudheer K

പെൻഷൻ മസ്റ്ററിംഗ് സെപ്റ്റംബർ 10 വരെ നീട്ടി.

Sudheer K

Leave a Comment

error: Content is protected !!