News One Thrissur
Updates

ബാലസംഘം തൃശൂർ ജില്ല സമ്മേളനം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ അരിമ്പൂരിൽ

അരിമ്പൂർ: ബാലസംഘം തൃശൂർ ജില്ല സമ്മേളനം ഒക്ടോബർ 31 നവംബർ 1 എന്നി ദിവസങ്ങളിൽ അരിമ്പൂരിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹി പത്രസമ്മേളനത്തിൽ അറിയിച്ചു. 31 ന് രാവിലെ 9.30 ന് അരിമ്പൂർ
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സജ്ജമാക്കുന്ന അഭിഷേക് നഗറിൽ പ്രതിനിധി സമ്മേളനം നടക്കും.ബാലസംഘം മുൻ സംസ്ഥാന പ്രസിഡൻറും തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയറുമായിരുന്ന ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ജില്ലയിലെ 17 ഏരിയകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. നവംബർ 1ന് വൈകീട്ട് 4 ന് കെ കെ രഘുനാഥൻ മാസ്റ്റർ (അരിമ്പൂർ) നഗറിൽ നടക്കുന്ന പൊതുസമ്മേളനം പ്രൊഫ.സി രവീന്ദ്രനാഥ് എം എൽ എ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൻ്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ 5 ഏരിയകളിൽ നിന്ന് 5,000 ബാലസംഘം അംഗങ്ങൾ അണിനിരക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.സംഘാടക സമിതി ചെയർമാൻ പി.എ. രമേശൻ, കൺവീനർ
എം.വി. ഷാജി, ബാലസംഘം ജില്ല ജോ. സെക്രട്ടറി എം. ഫാത്തിമ സനം, ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി.എൻ. സുർജിത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

കുട്ടൻ അന്തരിച്ചു.

Sudheer K

വാക്സിനേഷൻ കാമ്പയിൻ ജില്ലാതല ഉ ദ്‌ഘാടനം

Sudheer K

കുറിമ്പിലാവ് ഗവ.എൽ പി സ്കൂൾ പുതിയ കെട്ടിടം 22 ന് നാടിന് സമർപ്പിക്കും.

Sudheer K

Leave a Comment

error: Content is protected !!