News One Thrissur
Updates

അഗതി മന്ദിരത്തിൽ പിതാവ് മരിച്ചതറിഞ്ഞ ഏക മകൻ വീട് പൂട്ടി സ്ഥലം വിട്ടു; മൃതദേഹം വീട്ടിൽ കയറ്റാനാകാതെ അന്ത്യയാത്രാ കർമ്മങ്ങൾ വീട്ടുമുറ്റത്ത് നടത്തി ബന്ധുക്കൾ

അരിമ്പൂർ: അഗതി മന്ദിരത്തിൽ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ വീട്ടിലെത്തിച്ച പിതാവിൻ്റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല. മകനു വേണ്ടി മൃതദേഹം വീടിന് പുറത്ത് വെച്ച് കാത്തിരുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മകൻ പിതാവിൻ്റെ അന്ത്യയാത്രാ ചടങ്ങുകളിൽ പങ്കെടുക്കാതെ മാറി നിന്നു. അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ പ്ലാക്കൻ വീട്ടിൽ തോമസ് (78) ആണ് ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തിൽ മരിച്ചത്. ഏതാനും മാസം മുൻപാണ് മകനും മരുമകളും മർദ്ദിക്കുന്നതായി ആരോപിച്ച് തോമസ് ഭാര്യ റോസിലിയോടൊപ്പം വീട് വിട്ട് ഇറങ്ങിയത്. ഇത് സംബന്ധിച്ച് ഇവർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി തോമസും റോസിലിയും മണലൂരിലെ അഗതി മന്ദിരത്തിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ ബുധനാഴ്ച രാവിലെയാണ് തോമസ് മരിച്ചത്. വിവരം അധികൃതർ മകനെ അറിയിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടിപ്പോയ വിവരം അറിയുന്നത്. ബന്ധുക്കളും അയൽവാസികളും മകനെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടർന്ന് വീട്ട്മുറ്റത്ത് തന്നെ മൃതദേഹം കിടത്തി അന്ത്യ യാത്രാ കർമ്മങ്ങൾ നടത്തി വൈകീട്ട് എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ സംസ്ക്കാരം നടത്തി. രണ്ട് മക്കളുള്ള തോമസിന് ഒരു മകനും ഒരു മകളുമാണുള്ളത്.

Related posts

നിർധന കുടുംബത്തിന് അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ വൈദ്യുതി; പെരിങ്ങോട്ടുകര കെഎസ്ഇബി ജീവനക്കാർക്ക് നൽകാം ഒരു ബിഗ് സല്യൂട്ട്

Sudheer K

പുത്തൻപീടികയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു.

Sudheer K

സത്യൻ വഴി നടയ്ക്കൽ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!