കൊടുങ്ങല്ലൂർ : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു..എറിയാട് ബ്ലോക്ക് ഓഫീസിന് സമീപം നെട്ടുക്കാരൻ വീട്ടിൽ റഷീദിൻ്റെ ഭാര്യ ലൈല(54)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം. വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സ്റ്റൗവിൽനിന്നും തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈലയെ കളമശ്ശേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു
