News One Thrissur
Updates

നാട്ടികയിൽ വാഹന ഷോറൂമിൽ അതിക്രമിച്ച് കയറി ഉടമയെയും ജീവനക്കാരനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ.

തൃപ്രയാർ: നാട്ടിക വടക്കേ പെട്രോൾ പമ്പിന് സമീപത്തെ പ്രിൻസ് മോട്ടോഴ്സിൽ അതിക്രമിച്ച് കയറി ഉടമയേയും മകനേയും ജീവനക്കാരനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ.വാടാനപ്പിള്ളി ബീച്ച് സ്വദേശികളായ പണ്ടാറത്തിൽ വീട്ടിൽ സാലിഹ് (43), പണ്ടാറത്തിൽ വീട്ടിൽ ആദിൽ (21) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടിക ലെമെർ സ്കൂളിന് സമീപം കാളക്കൊടുവത്ത് വീട്ടിൽ മധുസൂദനൻ (55) മകൻ അദേൽ കൃഷ്ണ (21), സാഥാപനത്തിലെ ജീവനക്കാരൻ എന്നിവരെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറിയ എത്തിയ പ്രതികൾ കൈകൊണ്ടും സ്ക്രൂ ഡ്രൈവർ കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മധുസൂധനനെ വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗ്ലാസ്സ് തകരുകയും മധുസൂധനന് പരിക്കു പറ്റുകയും ചെയ്തിരുന്നു.

പ്രതികളായ സ്വാലിഹും, ആദിലും കൊണ്ടുവന്ന പെട്ടി ഓട്ടോ വേഗം സർവീസ് ചെയ്യണമെന്ന് പറഞ്ഞ് വരികയും സ്ഥാപനത്തിലെ ജീവനക്കാരൻ തിരക്കായതിനാൽ ഇപ്പോൾ ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ ഇവർ സ്പാനർ ആവശ്യപ്പെട്ടു. സ്പാനർ പുറത്തുള്ള ജോലികൾക്ക് കൊടുക്കാറില്ല എന്ന് ഉടമ മധുസൂദനൻ പറഞ്ഞതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് പ്രതികൾ ആക്രമണം നടത്തിയത്.

സാലിഹ് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലെ മൂന്ന് അടിപിടിക്കേസിലും അശ്രദ്ധമായി വാഹനമോടിച്ചു ഒരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം നാല് ക്രിമിനൽ കേസിലെ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം. കെ.രമേഷ്, എസ്.ഐ മാരായ വിജു, ഉണ്ണി, എ.എസ്.ഐ. മാരായ സുനിൽകുമാർ, സജയൻ. സി.പി.ഒ. മാരായ അലി, ജെസ്ലിൻ തോമസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Related posts

ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വനിത വ്യവസായ കേന്ദ്രത്തിൽ: കോൺഗ്രസ് അവിണിശേരി പഞ്ചായത്തിലേക്ക് മാർച്ച് നടത്തി.

Sudheer K

ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിലേക്ക് സ്കൂട്ടർ വീണ് യാത്രക്കാരൻ മരിച്ചു.

Sudheer K

കണ്ടശ്ശാംകടവ് മാർക്കറ്റിൽ വെച്ച് യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!