News One Thrissur
Updates

ഏങ്ങണ്ടിയൂരിൽ വീട് കത്തി നശിച്ചു.

ഏങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂരിൽ വീട് കത്തി നശിച്ചു. മൂന്നാം വാർഡിൽ പനയംകുളങ്ങര ക്ഷേത്രത്തിന് വടക്ക് തേർ വീട്ടിൽ പരേതനായ കൊച്ചുമോന്റെ ഭാര്യ ഉഷയുടെ ഓല മേഞ്ഞ വീടാണ് ഞായറാഴ്ച രാവിലെ ഏട്ടോടെ പൂർണ്ണമായി കത്തി നശിച്ചത്. വീടുകളിൽ പണിക്ക് പോയി ഒറ്റക്ക് താമസിച്ചു വരുന്ന ഉഷ പണിക്ക് പോയ നേരത്താണ് വീടിന് തീപിടിച്ചത്. നിമിഷ നേരം കൊണ്ട് എല്ലാം കത്തി ചാമ്പലായി. ആളുകൾ ഓടി കൂടിയെങ്കിലും വേഗം തീ പടർന്നതിനാൽ കെടുത്താൻ കഴിഞ്ഞില്ല. ആധാരം, ആധാർ കാർഡ്,റേഷൻ കാർഡ് അടക്കമുള്ള വിലപിടിപ്പുള്ള രേഖകളും ടി.വി,പുതിയ അലമാര കസേരകൾ ,, വസ്ത്രങ്ങൾ, വീട്ട് ഉപകരണങ്ങൾ അടക്കം സർവ്വതും കത്തി നശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വിവരമറിഞ്ഞ് ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ് അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും നേതാക്കളുമടക്കം നിരവധി പേർ വീട്ടിലെത്തിയിരുന്നു. വീട് കത്തി നശിച്ചതോടെ കയറി താമസിക്കാൻ ഇടമില്ലാതായ ഇവർ തൽക്കാലം പണിക്ക് പോകുന്ന വീട്ടിൽ താമസിക്കും. വീട് നിർമിക്കാൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.വീട് നിർമിക്കുംവരെ ഇവരെ വാടക വീട് എടുത്ത് താമസിപ്പിക്കുമെന്ന് പഞ്ചായത്ത് ജനപ്രതിനിധികൾ അറിയിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസ്സിലെ പ്രതി അറസ്റ്റിൽ

Sudheer K

മണപ്പുറം സമീക്ഷയുടെ നാലാമത് പുരസ്കാര സമർപ്പണം നടത്തി.

Sudheer K

കൊറിയർ സർവീസ് വഴി മയക്കുമരുന്ന് കടത്ത്: 6. 50 കി. ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രധാന പ്രതി പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!