News One Thrissur
Updates

തൃശൂരിൽ മന്ത്രി ബിന്ദുവിന് നേരെ കെഎസ് യു പ്രവർത്തകരുടെ കരിങ്കൊടി

തൃശൂർ: പുഴയക്കല്‍ വെഡ്ഡിങ് വില്ലേജിൽ ഉദ്ഘാടന ചടങ്ങിനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ .ബിന്ദുവിനെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. രണ്ട് അംഗ കെ എസ് യു പ്രവര്‍ത്തകര്‍ ആണ് അപ്രതീക്ഷിതമായി മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്.

കുടുംബശ്രീയും, കേരളവിഷന്‍ ന്യൂസും സംയുക്തമായി നല്‍കുന്ന കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് അവാര്‍ഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കിം പ്രവേശനപരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മന്ത്രിക്കെതിരെ കെഎസ് യുവിന്റെ പ്രതിഷേധം.

കെഎസ് യു നേതാക്കളായ ഗോകുൽ ഗുരുവായൂര്‍, വില്‍ഫ്രഡ് അക്കര എന്നിവരടക്കമുള്ളവരാണ് ത്യശൂര്‍ വെസറ്റ് പോലീസിന്റെ കസ്റ്റഡിയിലായത്. വൈകീട്ട് ആറരയ്ക്കാണ് സംഭവം. ഉദ്ഘാടന ചടങ്ങിനെ വേണ്ടി കലകടററ്റേ് റോഡിലൂടെ വരികയായിരുന്ന മന്ത്രിയുടെ കാറിനു നേരെ കോര്‍പ്പറേഷന്‍ വക ഷീ ലോഡ്ജിൻ്റെ മുന്നില്‍ വെച്ച വില്‍ഫ്രഡ് കാറിനെ മുന്നിലേക്ക് കൊടിയുമായി പാഞ്ഞ് വരികയായിരുന്നു . സിവില്‍ വേഷത്തില്‍ നിന്നിരുന്നു പോലീസുകാരന്‍ വില്‍ഫ്രഡിനെ പിടിച്ച് നിര്‍ത്തുകുകയായിരുന്നു. ഈ സമയം സമീപത്തായി നിന്നിരുന്ന ഗോകുല്‍ ഗുരുവായൂര്‍ മന്ത്രിയുടെ കാറിനു നേരെ പാഞ്ഞടുക്കാന്‍ ശ്രമിച്ചു . പോലീസ് തടയാന്‍ ശ്രമിച്ചുപ്പോള്‍ റോഡില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂനയില്‍ തട്ടി താഴെ വീണ ഇയാളെ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു കഴിഞ്ഞ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ നടന്ന് ലാത്തിചാര്‍ജ്ജില്‍ ഗോകുലിന് തലയക്ക് പരിക്കേറ്റിരുന്നു. ആ മുറിവുമായി എത്തിയാണ് മന്ത്രിയക്ക് നേരെ പ്രതിഷേധം നടത്തിയത്. വെസറ്റ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തു. ഉദ്ഘാടനം കഴിഞ്ഞ മന്ത്രി പോകുന്നത് വരെ കനത്ത പോലീസ് വലയത്തില്‍ ആയിരുന്നു പരിസരം

Related posts

വനിതകളടക്കമുള്ള കോസ്റ്റൽ വാർഡൻമാർക്ക് മതിയായ വേതനവും ജോലി സ്ഥിരതയും വേണം.

Sudheer K

ബഷീർ അന്തരിച്ചു.

Sudheer K

അഹമ്മദ്കുട്ടി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!