News One Thrissur
Updates

തൃപ്രയാർ ബസ് സ്റ്റാൻ്റ് നിർമ്മാണത്തിൻ്റെ മറവിൽ മണ്ണ് കടത്തൽ; പ്രതിഷേധവുമായി കോൺഗ്രസ്

തൃപ്രയാർ : തൃപ്രയാറിൽ പുതിയ ബസ്റ്റാൻഡ് നിർമ്മാണം ആരംഭിക്കുന്നതിൻ്റെ മറവിൽ നിലവിലെ ബസ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും പൊളിച്ചു കളഞ്ഞ് അവിടെ നിക്ഷേപിച്ചിരുന്ന പഞ്ചായത്തിന്റെ പൊതു മുതലായ മണൽ നാലടി താഴ്ചയിൽ എടുത്തുകൊണ്ടു പോകുകയും അതിനായി പഞ്ചായത്ത്‌ പ്രസിഡൻ്റും ഉദ്യോഗസ്ഥരും മൗനാനുവാദം നൽകുന്നതായി ആരോച്ചും കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കടത്തി കട്ടുകൊണ്ടുപോയ മണ്ണ് തിരിച്ചീടിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം പഞ്ചായത്ത് സ്തംഭിപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി കെ ദിലീപ് കുമാർ ഉദ്ഘാടനം ചെയതു ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. നാട്ടിക മണ്ഡലം പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ എൻ സിദ്ധപ്രസാദ്,സി ജി അജിത് കുമാർ,ടി വി ഷൈൻ, കെ വി സുകുമാരൻ, സി എസ് മണികണ്ഠൻ,പി സി മണികണ്ഠൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ശ്രീദേവി മാധവൻ,ബിന്ദു പ്രദീപ്,മധു അന്തിക്കാട്ട്, എന്നിവർ സംസാരിച്ചു, മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി സി ജയപാലൻ, പി കെ നന്ദനൻ, സുധി ആലക്കൽ, മഹിളാ കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് റീന പത്മനാഭൻ, ജില്ലാ സെക്രട്ടറി ജയ സത്യൻ,രഹന ബിനീഷ്,മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ലയേഷ് മാങ്ങാട്ട്, മോഹൻദാസ് പുലാക്ക പറമ്പിൽ,മുഹമ്മദാലി കണിയാർക്കോട്,എം വി ജയരാജൻ, കെ കെ കൃഷ്ണകുമാർ,പുഷ്പ കുട്ടൻ, കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി,ശരീഫ് പാണ്ഡികശാല,മണികണ്ഠൻ ഗോപുരത്തിങ്കൽ,പ്രഭാഷ്,മുരളി,അമൽ നാട്ടിക,രഘുനാഥ് നായരുശ്ശേരി, സ്കന്ദരാജ് നാട്ടിക,ഭാസ്കരൻ അന്തിക്കാട്ട്,പത്മിനി പ്രകാശൻ,സൈനബ,തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Related posts

പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് നീട്ടി.

Sudheer K

ഏങ്ങണ്ടിയൂരിൽ രണ്ടര വയസുകാരിയുടെ വള മോഷ്‌ടിച്ച യുവതി അറസ്‌റ്റിൽ.

Sudheer K

തളിക്കുളത്ത് ലൈഫ് ഭവന പദ്ധതിയിൽ പണി പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും ഗുണഭോക്താക്കളുടെ കുടുംബ സംഗമവും നടത്തി.

Sudheer K

Leave a Comment

error: Content is protected !!