കാഞ്ഞാണി : കേരളത്തിനു അരി നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ കെ എസ് കെ ടി യു മണലൂർ ഏരിയ കമ്മിറ്റി കാഞ്ഞാണി ബസ് സ്റ്റാൻ്റിൽ പ്രതിഷേധിച്ചു.സി പി ഐ എം മണലൂർ ഏരിയ സെക്രട്ടറി പി എ രമേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ്
മിനിമോഹൻദാസ് അധ്യക്ഷയായി.ഏരിയ സെക്രട്ടറി
കെ ആർ ബാബുരാജ്, പി കെ അരവിന്ദൻ,ജനാർദ്ദൻ മണ്ണുമ്മൽ, കെ വി ഡേവിസ്, കെ എ ബാലകൃഷ്ണൻ, സി കെ ശശി, സി എഫ് രാജൻ, ഷീബ മനോഹരൻ, ഷേർളി റാഫി, സഹനലത സത്യൻ, സി എ ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു.
