ചാമക്കാല : ചാമക്കാല മഹല്ലിൽ വർഷങ്ങളായി നടന്നുവരുന്ന ദിക്റ് മജ്‌ലിസിന്റെ വാർഷികം നടത്തി. ചാമക്കാല മഹല്ലിൽ നിന്നും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഡിപ്ലോമ ഇൻ മോറൽ ആൻഡ് പ്രാക്ടിക്കൽ എഡ്യൂക്കേഷൻ കോഴ്സ് മൂന്നുവർഷം പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ പത്തൊമ്പത് വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങിൽ ചാമക്കാല മഹല്ല് കമ്മിറ്റി അനുമോദിച്ചു. അബ്ദുൽ അസീസ് മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ചാമക്കാല മഹല്ല് പ്രസിഡന്റ് സി.ബി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ശുഐബ് ഹുദവി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. യുവ എഴുത്തുകാരനും ചാമക്കാല മഹല്ല് നിവാസിയുമായ തലശ്ശേരിക്കാരൻ വാഹിദ് അൽനുഹാസിയുടെ അമൂല്യ ഗ്രന്ഥം പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ചാമക്കാല മഹല്ല് ഖത്തീബ് ശുഐബ് ഹുദവിക്ക് നൽകി പ്രകാശനം ചെയ്തു. മഹല്ല് കമ്മിറ്റി ജനറൽ സെക്രട്ടറി സലീം പുറക്കുളം, ട്രഷറർ എം.സി എം. നവാസ്, എസ്.എം.എഫ് കൊടുങ്ങല്ലൂർ മേഖല ജനറൽ സെക്രട്ടറി ശിഹാബ് മുസ്ലിയാർ, എസ് കെ ജെ എം മതിലകം റെയ്ഞ്ച് ജനറൽ സെക്രട്ടറി ജഅഫർ മുസ്ലിയാർ, എം സി എം താജുദ്ദീൻ സാഹിബ്, മഹല്ല് വൈസ് പ്രസിഡന്റ് ഇ.കെ. മുഹമ്മദ് ഹാജി, കഴിമ്പ്രം കാഞ്ഞിരപ്പള്ളി ഖത്തീബ് അനസ് അൻവരി, മഹല്ല് അസി. ഖത്തീബ് ഉമർ ഹുദവി, ചാമക്കാല ദാറുറഹ്മത്ത് മദ്റസ സ്വദർമുഅല്ലിം മുഈനുദ്ധീൻ വാഫി, ചാമക്കാല സലാമത്തുൽ മുസ്ലിമീൻ മസ്ജിദ് ഇമാം ഹിലാൽ റഹ്മാനി എന്നിവർ പങ്കെടുത്തു.
