കാഞ്ഞാണി: മാതാവിന്റെ മരണവാർത്തയറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു. മണലൂർ കുറുവങ്ങാട്ടിൽ പ്രഭാകരന്റെ ഭാര്യ ദേവകി (83) ആണ് ഇന്നലെ മരിച്ചത്. അമ്മയുടെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ മകൾ ഷീജയ്ക്ക് (52) നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെരിങ്ങോട്ടുകര കണ്ണാറ അശോകന്റെ ഭാര്യയാണ് ഷീജ. അമ്മയുടെ മരണത്തിന് പിന്നാലെ മകളുടെയും വേർപാട് കുടുംബത്തിന്റെ ദുഃഖം ഇരട്ടിയാക്കി
