News One Thrissur
Updates

വാഹനപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിന്റെ ചികിത്സക്കായി സഹായ സമിതി രൂപീകരിച്ചു.

തളിക്കുളം: വാഹനപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ജീവൻ രക്ഷിക്കാൻ ചികിത്സക്കായി പണം കണ്ടെത്താൻ സഹായം തേടുന്നു. തളിക്കുളം 14ാം വാർഡ് ഇത്തിക്കൂട് അംഗനവാടിക്ക് സമീപം പുതിയവീട്ടിൽ ഷമീറിന്റെ മകൻ നൗഫൽ ( 27 ) ആണ് അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഒരു മാസം മുമ്പ് തളിക്കുളം കലാഞ്ഞിയിൽ നൗഫൽ സഞ്ചരിച്ച കാർ സർവീസ് റോഡിൽ നിന്ന് നിയന്ത്രണംവിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് നൗഫലിന് ഗുരുതര പരിക്കേറ്റത്. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നെങ്കിലും നട്ടെല്ലിന് ഗുരുതര പരിക്കേറ്റതിനാൽ എറണാംകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനകം ഓപ്പറേഷനടക്കംചികിത്സക്ക് ഭീമമായ തുക ചിലവായി.ജീവൻ നിലനിർത്താൻ ഇനിയും ഓപ്പറേഷനടക്കം തുടർ ചികിത്സക്ക് 15 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇത്രയും തുക പാവപ്പെട്ട കുടുംബത്തിന് താങ്ങാവുന്നതല്ല. പിതാവ് ഷമീർ അംഗപരിമിതിയുള്ളയാളാണ്. പണിക്ക് പോകാൻ കഴിയുന്നില്ല. അനുജൻ വിദ്യാർഥിയാണ്. ഉമ്മക്കും പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ഡ്രൈവറായിരുന്ന നൗഫൽ പണിക്ക് പോയാണ് കുടുംബം പോറ്റിയിരുന്നത്. വീടിന്റെ അത്താണിയായിരുന്ന യുവാവാണ് അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്നത്. ലൈഫ് മിഷനിൽ അനുവദിച്ച പണി തീരാത്ത വീട്ടിലാണ് കുടുംബം കഴിയുന്നത്. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താൻ ജനപ്രതിനിധികളും നാട്ടുകാരും സംഘടിച്ച് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയ് കൃഷ്ണൻ ചെയർ പേഴ്സനും വാർഡ് അംഗം പി.എസ്.സുൽഫിക്കർ കൺവീനറും നൗഫ്സൽ ട്രഷററുമായി നൗഫൽ ചികിത്സ സഹായ കമ്മറ്റി രൂപവത്ക്കരിച്ചു. വാടാനപ്പള്ളി കനറാ ബാങ്കിൽ എക്കൗണ്ടും തുടങ്ങി.
A/c No: 110343567286,
IFSC: CNRBOOO1062,
PH: 9847727251

Related posts

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതംകീഴടക്കി ഏനാമ്മാവ് സ്വദേശിയായ പ്രവാസി

Sudheer K

ശങ്കരനാരായണൻ അന്തരിച്ചു .

Sudheer K

വാടാനപ്പളളിയിൽ ഓടി കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് ബസിൻ്റെ ടയർ പൊട്ടിത്തെറിച്ചു.

Sudheer K

Leave a Comment

error: Content is protected !!