കാഞ്ഞാണി : മണലൂർ വെസ്റ്റ് സെന്റ് ജോസഫ് പള്ളിയിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് തൃശൂർ അതിരൂപത ഫിനാൻസ് ഓഫീസർ റവ.ഫാ.ഫ്രാൻസീസ് പള്ളിക്കുന്നത് കൊടിയേറ്റി. വികാരി ഫാ.ജോജു ചിരിയൻ കണ്ടത്ത് സഹകാർമ്മികനായി. നവംബർ 21, 22, 23 തിയതികളിലാണ് തിരുനാൾ.
21ന് രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, വി.കുർബാന , തിരുസ്വരൂപം എഴുന്നള്ളിച്ചു വെയ്ക്കൽ എന്നിവയ്ക്ക് റവ.ഫാ.ജിക്സൺ താഴത്ത് കാർമ്മികത്വം വഹിക്കും.
തിരുനാൾ ദിനമായ 22 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ട് കുർബാനയ്ക്ക് റവ.ഫാ.എലോയ് ചിറമ്മൽ മുഖ്യ കാർമ്മികത്വം വഹിക്കും.റവ.ഫാ.ഡോ.ബിൽജു വാഴപ്പിള്ളി തിരുനാൾ സന്ദേശം നൽകും. വൈകീട്ട് 4 ന് വി.കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും.
തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.ജോജു ചിരിയൻകണ്ടത്ത് ട്രസ്റ്റിമാരായ സ്റ്റീഫൻ ചുങ്കത്ത് , ജോസഫ് തോപ്പിൽ ,വർഗ്ഗീസ് പെരുമാടൻ ജനറൽ കൺവീനർ സന്തോഷ് മാളിയേക്കൽ വിവിധ തിരുനാൾ കമ്മിറ്റി കൺവീനർന്മാർ എന്നിവർ നേതൃത്വം നൽകും.
