തൃശൂർ: കുട്ടനെല്ലൂർ ബൈപ്പാസിൽ പെട്ടി ഓട്ടോറിക്ഷയിൽ കടത്തി കൊണ്ട് വന്ന 116 കുപ്പി (59 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി.സംഭവത്തിൽ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലെ റൗഡിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയുമായ വരന്തരപ്പിള്ളി വേലൂപ്പാടം സ്വദേശി പടപ്പറമ്പിൽ വീട്ടിൽ ക്രിസ്റ്റീൻ (48) എന്നയാളെ അറസ്റ്റ് ചെയ്തു. ഒല്ലൂർ എസിപി ബെന്നിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനു ദാസ് ,സബ് ഇൻസ്പെക്ടർ ജെ. ആർ. ശ്രീകാന്ത്, എസ് ഐ മാരായ സുനിൽകുമാർ, ഉല്ലാസ്, അരുൺഘോഷ്, സിപിഒ മാരായ അജിത്ത്, റാഫി, നിരാജ് മോൻ, അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
