News One Thrissur
Updates

കുടിവെള്ളക്ഷാമം; ചേർപ്പ് വാട്ടർ അതോററ്റി ഓഫീസിനു മുന്നിൽ പഞ്ചായത്ത് അംഗങ്ങളുടെ കുത്തിയിരിപ്പ് സമരം

ചേർപ്പ് : ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഏഴ് ദിവസമായി രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പടുന്ന സാഹചര്യത്തിലും വാട്ടർ അതോറിറ്റിയുടെ അനാസ്ഥയിലും പ്രതിഷേധിച്ച് ചേർപ്പ് ഗ്രാമപഞ്ചായത്ത് ജന പ്രതിനിധികൾ വാട്ടർ അതോറിറ്റി ആഫീസിന് മുന്നിൽ
കുത്തിയിരിപ്പ് സമരം നടത്തി.പഞ്ചായത്ത് പ്രസിഡന്റ്‌ സിജോ ജോർജ്, വൈസ് പ്രസിഡന്റ്‌ വിദ്യാ രമേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ മാരായ കെ. ആർ. സിദ്ധാർത്ഥൻ, ക്രിസ്റ്റന, എം.സുജിത് കുമാർ, ജയശ്രീ ഷാജൻ, ബൈജു സെൻജോൺ, രുഗ്മിണി, എം.എച്ച്.സജീർ, ശരണ്യ ദാസ് , മൃദുല, ലോഹിതാക്ഷൻ, പ്രിയലത പ്രസാദ്, എൽവിയ, ശ്രുതി വിജിൽ, ജിജു ഭരത്, എന്നിവർ പങ്കെടുത്തു. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വാട്ടർ അതേററ്ററി പൈപ്പ് വെള്ളത്തിന് തടസം സൃഷ്ടിക്കുന്നതെന്നും പഞ്ചായത്തിലെ പലഭാഗങ്ങളിലും പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് കുടുംബങ്ങൾ കഴിയുന്നതെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു

Related posts

അസിസ്റ്റന്റ് കളക്ടറായി എ.സി. പ്രീതി ചുമതലയേറ്റു

Sudheer K

വിസ വാഗ്ദാനം ചെയ്ത് അരിമ്പൂർ സ്വദേശിനിയുടെ 13 ലക്ഷം തട്ടിയെടുത്ത രണ്ട് പേർ അറസ്റ്റിൽ

Sudheer K

വയോധികയെ പാടത്തെ വെളളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!