News One Thrissur
Updates

നാട്ടികയിലെ ടോൾ പിരിവ്: ജനകീയ സമര സമിതി ടോൾ പ്ലാസ മാർച്ച് നടത്തി.

തൃപ്രയാർ : ദേശീയപാത 66 ലെ നിർമ്മാണങ്ങൾ പൂർത്തീകരിക്കാതെയുള്ള ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശ വാസികൾക്ക് ടോൾ സൗജന്യമാക്കുക, അടിപ്പാതകൾ, വഴിവിളക്കുകൾ സർവ്വീസ് റോഡുകൾ നിർമ്മാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നാട്ടിക ടോൾ പ്പാസയിലേക്ക് മാർച്ച് നടത്തി. തൃപ്രയാർ സെൻ്റ്റിൽ നിന്നും ആരംഭിച്ച മാർച്ച് ടോൾ പ്ലാസക്ക് മുൻപിൽ പൊലീസ് തടഞ്ഞു. തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ മാർച്ച് ഉദ്ഘാടനം ചെയതു. സിപിഐ ജില്ലാ എക്സിക്യുട്ടിവ് അംഗം കെ.പി. സന്ദീപ് അധ്യക്ഷനായി. ഗീത ഗോപി എംഎൽഎ ,സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, അഡ്വ.വി.കെ ജ്യോതിപ്രകാശ്, കെ.എം. കിഷോർ കുമാർ, കെ.ആർ. സിത, പി.കെ. രാജേശ്വരൻ,സി.ആർ. വത്സൻ, യു.കെ. ഗോപാലൻ, ടി.എസ്. മധുസൂദനൻ, ഷീന പറയങ്ങാട്ടിൽ, കെ.കെ. അനിൽകുമാർ, രമേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

–

Related posts

അബ്ദുൽ ഷുക്കൂർ മണക്കോട്ട് അന്തരിച്ചു.

Sudheer K

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ.

Sudheer K

വല്ലച്ചിറ ക്ഷിരോത്പാദക സഹകരണം സംഘത്തിന പുതിയ കെട്ടിടം: നിർമ്മാ ണോദ്ഘാടനം നടത്തി

Sudheer K

Leave a Comment

error: Content is protected !!