തൃശൂർ: പുതുക്കാട് തൊറവ് എസ്.ബി.ഐ. ശാഖയിലെ എ.ടി.എം. മെഷീനും സി.ഡി.എം.എ. മെഷീനും കട്ടർ ഉപയോഗിച്ച് മുറിച്ച് പണം കവരാൻ ശ്രമിച്ച കേസിൽ പ്രതിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട് കല്ലൂർ കോട്ടായി സ്വദേശി ആഴ്ചങ്ങാടൻ വീട്ടിൽ ജിതിൻ (30) ആണ് അറസ്റ്റിലായത്. 2026 ഒക്ടോബർ 29-ന് വൈകിട്ട് 6.45-നും ഒക്ടോബർ 30-ന് രാവിലെ 9-നും ഇടയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ബാങ്ക് ബ്രാഞ്ച് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം വിവിധ ടീമുകളായി തിരിഞ്ഞ് നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്തു. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത ഒരു അടിപിടിക്കേസിലും ജിതിൻ പ്രതിയാണ്. കേസിൽ പുതുക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
ചാലക്കുടി ഡി വൈ എസ് പി കുര്യാക്കോസ് ജെ, തൃശ്ശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. സേതു കെ.സി, പുതുക്കാട് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ഫക്രുദ്ദീൻ, എസ്.ഐ. പാട്രിക് പി വി, എസ് ഐ രാജേഷ്, തൃശ്ശൂർ റൂറൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ ജയകൃഷ്ണൻ, എസ് ഐ സതീശൻ, എ എസ് ഐ സിൽജോ, എ എസ് ഐ റെജി എ യു, എ എസ് ഐ രനീഷ്, ജി.എസ്.സി.പി.ഒ.മാരായ അരുൺ, ഷിനോജ്, സി.പി.ഒ.മാരായ ഫ്രെഡി, ജിന്റോ, ഷാഡോ പോലീസ് അംഗങ്ങളായ ജി എസ് സി പി ഒ മാരായ സജീവ്, രാഗേഷ്, സജീഷ് കുമാർ, ശ്രീനാഥ് ഇ എ, കൃഷ്ണദാസ് , മിഥുൻ, സി പി ഒ ശ്രീജിത്ത് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
