News One Thrissur
Updates

സിനിമ മേക്കപ്പ്മാൻ വി.പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ ( 74 ) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ മേക്കപ്പ്മാനായി പ്രവർത്തിച്ചിട്ടുണ്ട് . എൻ.ടി രാമറാവു, എസ്.വി. രംഗറാവു, കൃഷ്ണ, രജനികാന്ത്, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി ഒട്ടേറെ താര നായകന്മാർക്ക് കഥാപാത്രങ്ങളെ ഒരുക്കിയ പാണ്ഡ്യൻ 2001 ൽ മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. സത്യൻ അന്തിക്കാട് – മോഹൻലാൽ ടീമിന്റെ ഹൃദയപൂർവമാണ് അവസാന ചിത്രം.

Related posts

തൃശ്ശൂരിൽ വീണ്ടും റൂട്ട് തെറ്റിച്ച് ഓട്ടം:സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി പിഴയിട്ടു.

Sudheer K

ചന്ദ്രൻ അന്തരിച്ചു.

Sudheer K

എടക്കളത്തൂർ ബസ് സർവ്വിസ് മാനേജർ സിദ്ധാർത്ഥൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!