പെരിഞ്ഞനം: ദേശീയപാതയിൽ കൊറ്റംകുളത്ത് വാഹനാപകടം. സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. വലപ്പാട് എടമുട്ടം സ്വദേശി ഹെൽവിൻ ആണ് പരിക്കേറ്റത്, കൂടെ ഉണ്ടായിരുന്ന വലപ്പാട് സ്വദേശി ജെൻസണും പരിക്കുണ്ട്. രണ്ട് പേരെയും പുന്നക്കബസാർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാത്രി 7 മണിയോടെ മൂന്നുപീടിക ബൈപ്പാസിൽ എറണാകുളം ഭാഗത്തേക്കുള്ള റോഡിലാണ് അപകടമുണ്ടായത്. ബൈപ്പാസ് പാലം ഇറങ്ങിയ ശേഷം കൊറ്റംകുളം ഭാഗത്തുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കവെ, ഒരു ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സ്കൂട്ടർ റോഡിലെ ചരലിൽ തെന്നി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു, ലോറിക്കടിയിലേക്ക് തെറിച്ചുവീണ ഹെൽവിൻ്റെ ദേഹത്ത്കൂടി ലോറി കയറുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റയാളുടെ കൈ വേർപെട്ട നിലയിലാണ്. കയ്‌പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്
