News One Thrissur
Updates

പാചക വാതക സിലണ്ടർ പൊട്ടിത്തെറിച്ച് വീടിന് നാശ നഷ്ടം

ചേർപ്പ്: വീട്ടുമുറിയിൽ ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു. പല്ലിശേരി ചിറ്റേങ്ങര വെളിയത്ത് നാരായണന്റെ വീടിന് പുറകിലെ മുറിയിലുണ്ടായിരുന്ന ഗ്യാസ് സിലണ്ടറാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30 യോടെയാണ് സംഭവം. പാചക വാതക സിലിണ്ടറിന് സമീപം മുണ്ടായിരുന്ന വാഷിംഗ് മിഷനിൽ വൈദ്യുതി ഷോർട്ട്സർക്യൂട്ട് ഉണ്ടാകുന്നതും തീ പടരുന്നതും വീട്ടിലുണ്ടായിരുന്നവർ കണ്ടിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ പുറക് വശത്തെ വാതിലുകൾ അടയ്ക്കുകയും ചെയ്തു. പിന്നിട് ഗ്യാസ് സിലണ്ടറിലേക്ക് തീപടർന്ന് ഉഗ്രസ്ഫോടന ശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. ഗ്യാസ് വെച്ചിരുന്ന ഭാഗത്തെ വീടിന്റെ ചുമരും തകർന്ന് വലിയ ദ്വാരമായി. വീട്ടു ഉപകരണങ്ങൾ കത്തി നശിച്ചു. പുറകിലുണ്ടായിരുന്ന പാത്രങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഗ്യാസ് സിലണ്ടറിലെ തീ അണച്ചത്. വീടിന്റെ അടുക്കളയിൽ മറ്റൊരു ഗ്യാസ് സിലണ്ടർ ഉണ്ടായിരുന്നുവെങ്കിലും അവിടേക്ക് തീ പടരാത്തതിനാൽ കൂടുതൽ നാശ നഷ്ടം ഒഴിവായി.

Related posts

ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ ക്രിസ്മസ് ആഘോഷം

Sudheer K

വാടാനപ്പള്ളിയിൽ സ്വകാര്യ ബസിടിച്ച് നിയന്ത്രണം വിട്ട സ്കൂൾ ബസ് കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർക്ക് പരിക്ക്

Sudheer K

വിലാസിനി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!