News One Thrissur
Updates

അനധികൃത പവർ കട്ടിനെതിരെ പെരിങ്ങോട്ടുകര ഇലക്ട്രിസിറ്റി ഓഫീസിലേക്ക് സി.പി.ഐയുടെ പന്തംകൊളുത്തി പ്രകടനം

പെരിങ്ങോട്ടുകര: അനധികൃത പവർ കട്ടിനെതിരെ സി.പി.ഐ അന്തിക്കാട്, താന്ന്യം സംയുക്ത ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരിങ്ങോട്ടുകര ഇലക്ട്രിസിറ്റി ഓഫീസിലേക്ക് പന്തംകൊളുത്തി പ്രകടനം സംഘടിപ്പിച്ചു. ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗവും അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റുമായ സി.കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സഖാവ് ശ്രീജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിലക്ഷ്മി വസന്തൻ, തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ശിവരാമൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങൾ, വിവിധ ലോക്കൽ സെക്രട്ടറിമാർ, പാർട്ടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Related posts

അന്തിക്കാട് 13ാം വാർഡിൽ പഞ്ചായത്തു പ്രസിഡൻ്റും പ്രതിപക്ഷ നേതാവും നേർക്കുനേർ.

Sudheer K

നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃപ്രയാറിൽ ജനപ്രതിനിധികളുടെ പ്രതിഷേധ ധർണ്ണ

Sudheer K

കയ്പമംഗലത്ത് ജോലിക്കിടെ ഹരിതകർമ്മ സേനാംഗം മരിച്ചു

Sudheer K

Leave a Comment

error: Content is protected !!