News One Thrissur
Updates

കണ്ടശ്ശാംകടവ് പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയയാളുടെ മൃതശരീരം കണ്ടെടുത്തു.കണ്ടശ്ശാംകടവ് പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയയാളുടെ മൃതശരീരം കണ്ടെടുത്തു.

കണ്ടശ്ശാംകടവ്: പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃത ശരീരം കണ്ടെടുത്തു.
അരിമ്പൂർ നാലാം കല്ല് കായൽ റോഡിൽ പെരിഞ്ചേരി വീട്ടിൽ വിനോദ് (58) ആണ് മരിച്ചത്. വലിയ ജനറേറ്ററുകൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിലെ മെക്കാനിക്കാണ് മരിച്ച വിനോദ്.
വെള്ളിയാഴ്ച
രാത്രി പത്തരയോടെ യാണ് സംഭവം. ചെരുപ്പും സ്കൂട്ടിയും പാലത്തിനു മുകളിൽ വെച്ചതിനുശേഷമാണ് വിനോദ് പുഴയിലേക്ക് ചാടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അന്തിക്കാട്, വാടാനപ്പള്ളി സ്റ്റേഷനുകളിൽ നിന്നും പോലീസ് എത്തി. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തിരച്ചിൽ തുടങ്ങി. അഗ്നിരക്ഷാസേന രണ്ട് ബോട്ടുകളിലായാണ് ശനിയാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്തിയത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ കണ്ടശ്ശാംകടവ് പാലത്തിനടിയിൽ നിന്നാണ് മൃതശരീരം കിട്ടിയത്. അന്തിക്കാട്
പോലീസ് അനന്തര നടപടികൾ സ്വീകരിച്ചു. ഭാര്യ : ജയശ്രീ. മക്കൾ : രമ്യ, രേഷ്മ, വിഷ്ണു.
മരുമക്കൾ: സനൂപ് , സിജു , ഇന്ദു.
മൃത ശരീരം പോസ്റ്റ് മാർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ വടൂക്കര ശ്‌മശാനത്തിൽ സംസ്കരിക്കും.

Related posts

വടക്കേ കാരമുക്ക് പള്ളിയിൽ തിരുനാളിന് കൊടിയേറി.

Sudheer K

തൃത്തല്ലൂരിൽ കാറ്റിൽ മരം വീണ് വീടിന് കേട് പാടു സംഭവിച്ചു

Sudheer K

തൃപ്രയാർ തേവർ പള്ളിയോടത്തിൽ പുഴ കടന്നു ;ഗ്രാമപ്രദക്ഷിണം ഇനി കിഴക്കെ കരയിൽ

Sudheer K

Leave a Comment

error: Content is protected !!