കുന്നംകുളം: ആർത്താറ്റ് ദമ്പതികളും 3 വയസ്സുകാരനായ മകനും ഉൾപ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അപകടം നടന്നയുടൻ ഒളിവിൽ പോയ കാർ ഡ്രൈവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വാഹനം ഓടിച്ചയാൾ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്നു വയസ്സുകാരനായ മകൻ എമിൽ എന്നിവരാണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.
