കണ്ടശാംകടവ്: വടക്കേ കാരമുക്ക് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. കണ്ടശാംകടവ് ഫെറോന വികാരി റവ. ഫാ. റാഫേൽ ആക്കാമറ്റത്തിൽ കാർമ്മികത്വം വഹിച്ചു. വൈകീട്ട് ജപമാല, ആരാധന, ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, നേർച്ച ഭക്ഷണം എന്നിവ ഉണ്ടായി. മെയ് 9 മുതൽ 11 വരെയാണ് തിരുനാൾ. 9ന് രാവിലെ 10 മുതൽ 5 വരെ വീടുകളിലേക്ക് ലില്ലിപ്പൂവ് എഴുന്നള്ളിപ്പ് നടത്തും. വൈകീട്ട് 5.30 ന് ജപമാല, ആരാധന, ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നെവേന തുടർന്ന് വിശുദ്ധന്റെ കൂടുതുറക്കൽ, തിരുസ്വരൂപം എഴുന്നള്ളിച്ചു വെക്കൽ, നേർച്ച ഭക്ഷണം എന്നിവയും ഉണ്ടായിരിക്കും. റവ. ഫാ. പോർ ചാലിശ്ശേരി കാർമ്മികനാകും. തിരുനാൾ ദിവസമായ മെയ് 10ന് രാവിലെ 10 ന് റവ. ഫാ. ആൻസൻ നീലങ്കാവിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാന നടത്തും. റവ. ഫാ. അനീഷ് കുത്തൂർ സഹകാർമ്മികനാകും. റവ. ഫാ. ടൈസൻ മണ്ടുംപാൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വൈകീട്ട് 7 ന് സെന്റ് വിൻസെന്റ് ഡി പോൾ യൂണിറ്റിൽ നിന്നും ലില്ലിപൂവ് എഴുന്നള്ളിപ്പ് യൂണിറ്റിന്റെ വടക്കേ അതിർത്തിയിൽ നിന്നും ആരംഭിച്ച് രാത്രി 10 ന് കുരിശുപള്ളിയിൽ സമാപിക്കും. മെയ് 11 ന് വൈകീട്ട് 6 ന് മരിച്ചവർക്കു വേണ്ടിയുളള ദിവ്യബലി നടത്തും. റവ. ഫാ. ടോണി വാഴപ്പിള്ളി കാർമ്മികനാകും. വൈകീട്ട് 7ന് സിനിമ പ്രദർശനം. കൊടിയേറ്റ ചടങ്ങുകൾക്ക് വികാരി ഫാ. പ്രതീഷ് കല്ലറക്കൽ, കൈകാരൻമാരായ ജോസഫ് ജോയ് ചിറ്റിലപ്പിള്ളി, സെബാസ്റ്റ്യൻ ജേക്കബ്ബ്, ജനറൽ കൺവീനർ ജോജു നെല്ലിശ്ശേരി, ജോ. കൺവീനർമാരായ ആൻസൻ ആന്റണി, റെജിൻ വത്സൻ എന്നിവർ നേതൃത്വം നൽകി.
