News One Thrissur
Updates

കൊച്ചിൻ ദേവസ്വം ബോർഡ് അന്തിക്കാട് ദേവസ്വത്തിലെ ജീവനക്കാരുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.

അന്തിക്കാട് :കൊച്ചിൻ ദേവസ്വം ബോർഡ് അന്തിക്കാട് ദേവസ്വത്തിലെ ജീവനക്കാരുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. നാട്ടിക എം എൽ എ ഗീതാ ഗോപി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ദേവസ്വം ഓഫീസർ കെ എൻ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസി: കമ്മീഷണർ എം മനോജ് കുമാർ മുഖ്യാതിഥിയായി. ദേവസ്വം ഓഫീസർ എല്ലാ ജീവനക്കാർക്കും ഓണ പുടവ സമ്മാനിച്ചു.
വിവിധ ക്ഷേത്രങ്ങളെ പ്രതിനിധീകരിച്ച് അന്തിക്കാട് പത്മനാഭൻ , ഹരിനാരായണൻ പഴങ്ങാപറമ്പ്, ശരണ്യ പുത്തൻപള്ളിക്കാവ് ,ദീമ ബാബുരാജ് എന്നിവർ സംസാരിച്ചു. ഇ രമേശൻ സ്വാഗതവും , ജയദേവൻ എടത്തിരി നന്ദിയും പറഞ്ഞു. തുടർന്ന് ഓണ സദ്യ, ജീവനക്കാരുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.

Related posts

അമ്പതു വർഷത്തെ ഓർമ്മകൾ പങ്കു വെച്ച് സഹപാഠികൾ ഒത്തുകൂടി

Sudheer K

ഇന്ധന വില വർദ്ധനവ്: താന്ന്യത്ത് പ്രതിഷേധവുമായി മണ്ഡലം കോൺഗ്രസ് കമ്മറ്റി

Sudheer K

ഒല്ലൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 20 പേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!