അന്തിക്കാട്: ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെൻ്ററിൻ്റെ ഓണാഘോഷവും നിർധന രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണവും നടത്തി. അന്തിക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിലക്ഷ്മി വസന്തൻ ഉദ്ഘാടനം നിർവഹിച്ചു
പ്രസിഡൻ്റ് കെ.ജി. ശശിധരൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. കൃഷ്‌ണകുമാർ മുഖ്യാതിഥിയായി. പ്രസിഡൻ്റ് കെ.ജി. ശശിധരൻ സമ്മാനിച്ച ഓണപ്പുടവ ജീവനക്കാർക്ക് കൃഷ്ണകുമാർ വിതരണം ചെയ്തു. എടമുട്ടം കേന്ദ്രം കമ്മ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ, രക്ഷാധികാരികളായ രാംകുമാർ കാട്ടാനിൽ, ഡോ ആൻ്റണി വർക്കി തോപ്പിൽ, അഡ്വ. കെ. ആർ ഭരതൻ, മുൻപ്രസിഡൻ്റ് ഡോ. സി.എസ്. ഉണ്ണികൃഷ്ണൻ,
സെക്രട്ടറി സി കെ ശിവരാമൻ, പ്രോഗ്രാം കൺവീനർ ശ്രീ വിജയൻ മാണിക്കത്ത് എന്നിവർ സംസാരിച്ചു.
ഫിസിയോതെറാപ്പി രോഗികളും അവരുടെ സഹായികളും വൊളൻ്റിയർമാരും, സ്റ്റാഫും പങ്കെടുത്തു.
വിവിധ കലാപരിപാടികളും അരങ്ങേറി.
ഓണവിരുന്നും നൽകി.
ചടങ്ങിന് സെൻട്രൽ കൗൺസിൽ അംഗം സി.ആർ. രാജീവ്, ജോ.സെക്രട്ടറി വിൻസെൻ്റ് വർഗീസ്, സ്റ്റാഫ് തുടങ്ങിയവർ നേതൃത്വം നൽകി.
